മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ആളുകളെ ഒഴിപ്പിക്കുന്നു

Sruthi August 13, 2019

കോട്ടയത്തെ നാല് പഞ്ചായത്തുകളില്‍ മണ്ണിടിച്ചിലിന് സാധ്യത. ഇതേതുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ ജനങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റുന്നത്. കൂട്ടിക്കല്‍പഞ്ചായത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലത്തെ 50 പേരെ മാറ്റി.

വരുംദിവസങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നും അതോടൊപ്പം മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കൂടുതല്‍ ആളുകള്‍ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. പകല്‍സമയങ്ങളില്‍ ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്തു പോകുന്നവര്‍ രാത്രിയോടെ ക്യാമ്പിലെത്തും.

തീക്കോയി വില്ലേജിലുള്ളവര്‍ക്ക് മംഗളഗിരി സെന്റ് തോമസ് എല്‍പി സ്‌കൂള്‍, വെള്ളികുളം സെന്റ് ആന്റണീസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.

Read more about:
RELATED POSTS
EDITORS PICK