ഹലോ, ഞാന്‍ മമ്മൂട്ടിയാണ്, ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്, നന്നായി വരട്ടെ: നൗഷാദിനെ മമ്മൂക്ക വിളിച്ചു

Sruthi August 13, 2019

മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് നൗഷാദ്. സ്വന്തം നില പോലും നോക്കാതെ കടയിലെ എല്ലാ സാധനങ്ങളും ദുരിതമനുഭവിക്കുന്നവര്‍ക്കായി കൊടുത്ത നന്മനിറഞ്ഞ മനുഷ്യന്‍. എത്ര പേരുണ്ടാകും ഇതുപോലെ. നൗഷാദിന് പലഭാഗത്തുനിന്നും അഭിനന്ദന പ്രവാഹങ്ങളാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂക്ക വരെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുത്തപ്പോള്‍ നൗഷാദ് ഒന്നു ഞെട്ടി. ഹലോ.. ഞാന്‍ മമ്മൂട്ടിയാണ് വിളിക്കുന്നത്. ഞങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്. വലിയൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. നന്നായി വരട്ടെ, ഈദ് മുബാറക്ക്… മമ്മൂട്ടി നൗഷാദിനോട് പറഞ്ഞു.

ഈദ് മുബാറക്ക് ആശംസ നൗഷാദും പങ്കുവെച്ചു. മമ്മൂക്കയുടെ വാക്കുകള്‍ നൗഷാദിന് സന്തോഷം നിറച്ചു. താന്‍ ആരാധിക്കുന്ന താരം വിളിച്ചതിന്റെ സന്തോഷം നൗഷാദ് പങ്കുവെച്ചു. ഇതിനുപിന്നാലെ നടന്‍ ജയസൂര്യയും നൗഷാദിനെ വിളിച്ച് അഭിനന്ദിച്ചു.

Read more about:
EDITORS PICK