പ്രളയബാധിതര്‍ക്ക് ശിശുഭവനിലെ കുട്ടികളുടെ സംഭാവന, നിര്‍മ്മിച്ച് നല്‍കിയത് 15,000 ലിറ്റര്‍ ഫിനോയില്‍

Sruthi August 13, 2019

രണ്ടാമതും പ്രളയം കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയപ്പോള്‍ താങ്ങായി നാനാഭാഗത്തുനിന്നുള്ളവരും എത്തി. സര്‍വ്വതും നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായമേകുകയാണ് കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികള്‍. ഇവര്‍ നിര്‍മ്മിച്ച് നല്‍കിയത് 15,000 ലിറ്റര്‍ ഫിനോയിലുകളാണ്.

വെള്ളമിറങ്ങിയ വീട്ടിലേക്ക് മടങ്ങുന്ന പ്രളയബാധിതര്‍ക്ക് ശുചീകരണത്തിനായി ബോട്ടിലുകളിലാണ് ഫിനോയിലുകള്‍ നിറച്ചത്. നഗരത്തില്‍ നിന്ന് പെറുക്കിയെടുത്ത കുപ്പികള്‍ വൃത്തിയാക്കിയാണ് ഇവര്‍ ഫിനോയില്‍ നിറച്ച് നല്‍കിയത്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നത് ശിശുഭവനിലെ കുട്ടികളുടെ വെറുമൊരു ആഗ്രഹമായിരുന്നില്ല. കഴിഞ്ഞ പ്രളയത്തെ അതിജീവിച്ചെത്തിയ രാജനടക്കമുള്ള കുട്ടികള്‍ ഒന്നിച്ചിറങ്ങിയപ്പോള്‍ 15,000 ലിറ്റര്‍ ഫിനോയിലാണ് കുപ്പിയിലായത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമെത്തി കുട്ടികള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു. ഫിനോയിലുണ്ടാക്കി കുപ്പികളില്‍ നിറച്ച് ജില്ലാഭരണകൂടത്തിന് കൈമാറുകയും ചെയ്തു.

Read more about:
RELATED POSTS
EDITORS PICK