ദുരിതാശ്വാസ ക്യാമ്പിലെ പെണ്‍കുട്ടികളുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി, ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Sruthi August 13, 2019

കേരളം വലിയ ദുരന്തം നേരിടുമ്പോഴും അതിനിടയില്‍ കൂടി അതിക്രമം കാണിക്കുന്ന നികൃഷ്ട മനുഷ്യരും കൂട്ടത്തിലുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയവരെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

മലപ്പുറം പൊന്നാനി എവി സ്‌കൂളിലെ ക്യാമ്പിലാണ് സംഭവം. ക്യാമ്പില്‍ എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് രണ്ടു പുരുഷന്‍മാരും നാല് സ്ത്രീകളുമടങ്ങിയ സംഘത്തെ പൊലീസ് പിടികൂടിയത്.

ക്യാമ്പ് അധികൃതരുടെയും വ്യക്തികളുടെയും അനുവാദമില്ലാതെ ചിത്രങ്ങളും വീഡിയോയും എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Read more about:
RELATED POSTS