ദുരന്തഭൂമിയായ നിലമ്പൂരില്‍ ടവര്‍ വേണം, ചോദിക്കുന്ന പണവും ഭൂമിയും തരാം: നടന്‍ സണ്ണിവെയ്ന്‍

Sruthi August 13, 2019
sunny-wayne

രണ്ടാം പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ വീണ്ടും സജ്ജമാക്കാന്‍ പ്രയത്‌നിക്കുകയാണ് സംസ്ഥാനം മുഴുവന്‍. രാജ്യത്തെ പല ഭാഗത്തുനിന്നും സഹായങ്ങള്‍ എത്തികഴിഞ്ഞു. ചലച്ചിത്രതാരങ്ങള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നല്‍കികൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

വയനാട് ബയോ ടോയ്‌ലറ്റ് നല്‍കി ജയസൂര്യ മാതൃകയായതുപോലെ നടന്‍ സണ്ണി വെയ്ന്‍ സഹായവുമായി എത്തി. നിലമ്പൂര്‍ പോത്തുകല്ലിലെ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ പോര്‍ട്ടബിള്‍ ടവര്‍ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. ഇത് സ്ഥാപിക്കാന്‍ ചോദിക്കുന്ന പണവും, സൗജന്യമായി ഭൂമിയും തരാമെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്.

തോല്‍ക്കാനാകില്ല, അതിജീവിക്കണമെന്നും സണ്ണി വെയ്ന്‍ കുറിക്കുന്നു. ബന്ധപ്പടേണ്ട നമ്പറും സണ്ണി പങ്കുവെച്ചിട്ടുണ്ട്. അഡ്വ. ജഹാഗീര്‍ റസാഖ് പലേരിയുടെ നമ്പരാണ് പോസ്റ്റിലുള്ളത്. ജഹാഗീറിന്റെ പോസ്റ്റ് സണ്ണി വെയ്ന്‍ പങ്കുവെച്ചതാണെന്നാണ് കരുതുന്നത്.

Read more about:
EDITORS PICK