കേരളത്തിന് തമിഴ്‌നാടിന്റെ കൈത്താങ്ങ്, അവശ്യസാധനങ്ങള്‍ ഉടനെത്തും

Sruthi August 13, 2019

പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് തമിഴ്‌നാടിന്റെ സഹായം. ഡിഎംകെ പ്രവര്‍ത്തകരാണ് കേരളത്തെ സഹായിക്കാനെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ 34ഓളം ജില്ലകളില്‍ നിന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ച അവശ്യസാധന വസ്തുക്കള്‍ ഇന്ന് കേരളത്തിന് കൈമാറും.

വസ്ത്രങ്ങള്‍, ബേബി ഫുഡ്, വാട്ടര്‍ബോട്ടില്‍, അരി, പലവജ്ഞനം, സാനിട്ടറി നാപ്കിന്‍, പഠന സാമഗ്രികള്‍ തുടങ്ങിയവയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ചത്. അറുപത് ലോഡ് ആണ് ശേഖരിച്ചത്.

ഇന്ന് വൈകുന്നേരം നാലിന് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഡിഎംകെ അധ്യക്ഷന് എംകെ സ്റ്റാലിന്‍ കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങള്‍ കൈമാറും.

Tags: ,
Read more about:
RELATED POSTS
EDITORS PICK