വിദേശ വനിതയെ മൂന്നംഗ സംഘം പീഡിപ്പിച്ചു, സംഭവം ഡൽഹിയിൽ

Pavithra Janardhanan August 13, 2019

വിദേശ വനിത ഡല്‍ഹിയില്‍ പീഡനത്തിനിരയായതായി പരാതി.ഉസ്ബെകിസ്ഥാന്‍ സ്വദേശിനിയാണ് ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയില്‍ പീഡനത്തിനിരയായത്. മുപ്പത്തൊന്നുകാരിയായ യുവതിയെ മ‌ര്‍ദ്ദിച്ച്‌ അവശയാക്കിയ ശേഷംമൂന്ന് യുവാക്കള്‍ ചേര്‍ന്ന് കാറില്‍വച്ച്‌ പീഡിപ്പിച്ചതായാണ് പരാതി.ഈ മാസം പത്തിനാണ് സംഭവം.

സംഭവം ഇങ്ങനെ
കഴിഞ്ഞ ആറുമാസമായി യുവതി ഡല്‍ഹിയിലാണ് താമസം. ഈ കാലയളവില്‍ ഗുഡ്ഗാവിലുള്ള ഒരു ആക്രി കച്ചവടക്കാരനെ യുവതി പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദത്തിന്റെ പേരില്‍ യുവാവ് മുപ്പത്തൊന്നുകാരിയെ വിളിച്ച്‌ വരുത്തുകയായിരുന്നു. ശേഷം മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച്‌ ആവശയാക്കുകയും ഇവരുടെ കാറിനുള്ളില്‍വച്ച്‌ പീഡനത്തിനിരയാക്കുകയുമായിരുന്നു. ശേഷം വഴിയില്‍ തള്ളി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK