ഒഴുക്കില്‍ പെട്ട് യുവതി മരിച്ചു, കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി

Sruthi August 13, 2019

തൃശൂര്‍ വെങ്കിടങ്ങ് കണ്ണോത്തില്‍ ഒഴുക്കില്‍ പെട്ട് യുവതി മരിച്ചു. പുളിക്കല്‍ സ്വദേശി റസിയ ആണ് മരിച്ചത്. റസിയക്കൊപ്പം വെള്ളത്തില്‍ വീണ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദ്ദം കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രാവിലെ മുതല്‍ നല്ല മഴയുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 88 പേര്‍ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK