ചര്‍മ്മത്തിലെ കറുത്തപാടുകളും അരിമ്പാറയും എങ്ങനെ നീക്കം ചെയ്യാം?

Sruthi August 19, 2019

പലരുടെയും ശരീരത്തില്‍ മറുകല്ലാതെ കറുത്ത പാടുകളും അരിമ്പാറകളും ഉണ്ടാകുന്നു. കാലങ്ങളായിട്ടും അത് മാറാതെ അങ്ങനെ കിടക്കും. അരിമ്പാറകള്‍ മാറില്ലെന്ന് കരുതി ഒന്നും ചെയ്യാതിരിക്കും. ചിലപ്പോള്‍ അത് മറ്റ് സ്ഥലങ്ങളിലേക്കും വരുന്നു. ഇത് നിങ്ങളുടെ ചര്‍മ്മ സൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നില്ലേ?

ഡോക്ടറെ കാണിച്ച് മരുന്ന് പുരട്ടേണ്ട കാര്യമൊന്നുമില്ല. വീട്ടില്‍ നിന്നു തന്നെ ഇത് നീക്കം ചെയ്യാം. വെളുത്തുള്ളി വീട്ടില്‍ ഉണ്ടോ? എങ്കില്‍ അതുമതി. ശരീരത്തിലെയും പാടുകളും മറുകുകളുമെല്ലാം നീക്കം ചെയ്യാന്‍ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരു ചെറിയ വെളുത്തുള്ളി എടുത്ത് അത് നെടുകെ മുറിച്ച ശേഷം അരിമ്പാറയില്‍ വച്ച് ബാന്‍ഡേജ് ഒട്ടിച്ച് കിടക്കുക.

ഇത് കുറച്ചുദിവസം സ്ഥിരമായി ചെയ്യുന്നതിലൂടെ അരിമ്പാറ ഇല്ലാതാവും. ഇത് ശരീരത്തിന് ഏറെ ഗുണകരമായ ഒരു രീതിയാണ്. വെളുത്തുള്ളിയായതിനാല്‍ യാതൊരുവിധ പാര്‍ശ്വ ഫലങ്ങളും ഉണ്ടാവില്ല.

Tags:
Read more about:
EDITORS PICK