ബജാജ് കേരളത്തില്‍ സൗജന്യ സര്‍വീസ് ഒരുക്കുന്നു

Sruthi August 21, 2019

പ്രളയദുരിതബാധിതര്‍ക്ക് ആശ്വാസമായി ബജാജ് ഓട്ടോ. സൗജന്യ ക്യാമ്പ് ആരംഭിച്ചു. അടുത്തുള്ള ബജാജ് ഷോറൂമുകളില്‍ പോയി സേവന നിങ്ങള്‍ക്ക് ഉപയോഗിക്കാം. വാഹനം പൂര്‍ണമായി പരിശോധിക്കുകയും എഞ്ചിനില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ നീക്കം ചെയ്തുതരികയും ചെയ്യുന്നതാണ്.

പരിശോധനയ്‌ക്കോ ഓയില്‍ മാറ്റുന്നതിനോ, എഞ്ചിന്‍ ഓയില്‍, ഓയില്‍ ഫില്‍റ്റര്‍, എയര്‍ ഫില്‍റ്റര്‍, ഗ്യാസ്‌കെറ്റ്‌സ് എന്നിവയുടെ ഭാഗങ്ങള്‍ ഏതെങ്കിലും മാറ്റേണ്ടതുണ്ടെങ്കില്‍ ഒരു തുകയും ഈടാക്കുന്നതല്ല. സൗജന്യമായി ചെയ്തു നല്‍കും. സെപ്തംബര്‍ ഏഴ് വരെയാണ് സൗജന്യ സര്‍വ്വീസ് ലഭ്യമാകുക.

പ്രളയം നമ്മുടെ സഹജീവികളുടെ ജീവിതങ്ങളെയും ജീവിതമാര്‍ഗങ്ങളെയും ബാധിച്ചുവെന്നും അതുകൊണ്ടുതന്നെ പ്രളയം മൂലം കേടുപറ്റിയ ബൈക്കുകള്‍ ഉപയോഗ്യമാക്കാന്‍ ഡീലര്‍ഷിപ്പുവഴി സൗജന്യ സേവനം ലഭ്യമാക്കുമെന്നും ബജാജ് ഓട്ടോ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Tags:
Read more about:
EDITORS PICK