ജയഭാരതിയെ കെട്ടിപ്പിടിക്കണം; നാട്ടുകാര്‍ നോക്കിനില്‍ക്കുന്നു; രതിനിര്‍വ്വേദത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കൃഷ്ണചന്ദ്രന്‍

Sebastain August 21, 2019

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രതിനിര്‍വ്വേദം. പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സിനിമയില്‍ ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് തകര്‍ത്തഭിനയിക്കുന്നത്. പിന്നീട് ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്‌ററുമായി പ്രശസ്തനായ കൃഷ്ണചന്ദ്രന്‍ തന്റെ ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ ലൊക്കേഷനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ രതിനിര്‍വ്വേദത്തില്‍ ജയഭാരതിക്കൊപ്പനമുളള രംഗങ്ങള്‍ വിവരിച്ചത്.


അപ്രതീക്ഷിതമായാണ് രതിനിര്‍വ്വേദത്തിലെ നായകന്റെ വേഷം ലഭിക്കുന്നത്. പത്മരാജന്‍ സര്‍ ആണ് എന്നെ സിനിമയിലേക്ക് നിര്‍ദ്ദേശിക്കുന്നത്. ഭരതന്‍ സാറിന് മറ്റൊരാളെയായിരുന്നു താത്പര്യം.ഞങ്ങളില്‍ ആര് വേണമെന്ന് തീരുമാനിക്കാന്‍ ഒടുവില്‍ ഒഡിഷന്‍ വച്ചു. ഭാഗ്യം കൊണ്ട് തനിക്കാണ് നറുക്ക് വീണത. എടാ നിന്നെ തെരഞ്ഞെടുത്തത് ഗംഭീര അഭിനയം കൊണ്ടല്ല, മറ്റേ പയ്യന്‍ നിന്നേക്കാള്‍ മോശമായതുകൊണ്ടാണ് എന്നായിരുന്നു ഭരതേട്ടന്‍ പറഞ്ഞത്.


കയാമറയ്ക്ക് മുന്നില്‍ ആദ്യമായാണ് നിന്നതെങ്കിലും ഭയം തോന്നിയില്ല. ജയഭാരതിയുമായി അടുത്തിടപഴകി അഭിനയിക്കേണ്ട രംഗങ്ങളുണ്ടായിരുന്നു. ഈ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ മനസ്സില്‍ ശരിക്കും പേടിയായിരുന്നു. ജയഭാരതി ചേച്ചിയെ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്. ഔട്ട് ഡോര്‍ ഷൂട്ടായിരുന്നു അത്. നാട്ടുകാര്‍ മുഴുവന്‍ നോക്കി നില്‍ക്കെ ഇത്രയും വലിയ നടിയെ ഞാന്‍ എങ്ങനെ കെട്ടിപ്പിടിക്കും. അവര്‍ക്ക് എന്തുതോന്നും എന്ന ചിന്തകളായിരുന്നു മനസ്സില്‍. എന്നാല്‍ ഭരതേട്ടന്‍ എന്നെ കളിയാക്കി കളിയാക്കി എന്നിലെ ചമ്മലും പേടിയും മാറ്റിയെടുത്തു. ഭരതേട്ടനും പത്മരാജനും നല്‍കിയ ധൈര്യത്തിലാണ് താന്‍ ആ രംഗങ്ങള്‍ അഭിനയിച്ചതെന്നും കൃഷ്ണചന്ദ്രന്‍.
നടി വനിതയാണ് കൃഷ്ണചന്ദ്രന്റെ ഭാര്യ.

Read more about:
RELATED POSTS
EDITORS PICK