ഇത്രയ്ക്ക് ഹോട്ടാകണോ? ഫാഷന്‍ വീക്കില്‍ തിളങ്ങി മാളവിക മോഹനന്‍

Sruthi August 22, 2019

അതീവ ഗ്ലാമറസ്സായി നടി മാളവിക മോഹനന്‍. ലാക്‌മേ ഫാഷന്‍ വീക്കിലാണ് മാളവിക തിളങ്ങിയത്. ഡിസൈനര്‍ വിനീത് രാഹുല്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. ബ്ലൂ നിറത്തിലുള്ള വസ്ത്രമാണ്.
ഓഗസ്റ്റ് 21 മുതല്‍ ഒരാഴ്ചക്കാലമാണ് ഫാഷന്‍ മാമാങ്കം.

ബോളിവുഡിനും ലാക്‌മേ ഫാഷന്‍ വീക്ക് ആഘോഷ കാലമാണ്. കത്രീന കൈഫ്, ഖുശി കപൂര്‍, കരിഷ് കപൂര്‍, സോഫി ചൗദരി, അമ!ൃത അറോറ, ഡെയ്‌സി ഷാ, ഇഷാന്‍ ഖട്ടര്‍ എന്നീ ബോളിവുഡ് താരങ്ങളുടെ സാനിധ്യവും ആദ്യദിനത്തില്‍ ശ്രദ്ധേയമായി.

പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയില്‍ പ്രധാനവേഷത്തില്‍ നടി അഭിനയിച്ചിരുന്നു.

വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തുടങ്ങും. നേരത്തെയും ഗ്ലാമറസ് വേഷത്തില്‍ മാളവികയുടെ ഫോട്ടോ വൈറലായിരുന്നു. ബിക്കിനി അണിയാനൊന്നും മാളവികയ്ക്ക് മടിയില്ല.

Read more about:
RELATED POSTS
EDITORS PICK