കൊച്ചുമകനെയും മക‍ളെയും കൊഞ്ചിച്ച് നിഷ സാരംഗ്;റിയാന് പാറുക്കുട്ടിയുടെ ഉമ്മ; വിഡിയോ കാണാം

Sebastain August 22, 2019

ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് `ഉപ്പും മുളകും’. മലയാളികളുടെ പ്രിയ നടിയായ നിഷ സാരംഗിന്‍റെ കഥാപാത്രവും സീരിയലില്‍ അവിഭാജ്യഘടകമാണ്. നിഷയുടെ അഞ്ചാമത്തെ മകളായ പാറുക്കുട്ടിയെയും പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ നിഷയുടെ യഥാര്‍ത്ഥ പേരക്കുട്ടിയും മകളായ പാറുക്കുട്ടിയും തമ്മിലുളള വിഡിയോ ആണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സീരിയലില്‍ നിഷയുടെ മുടിയനായ മകന്‍ ഋഷിയാണ് രസകരമായ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
നിഷയുടെ മൂത്ത മകളായ രേവതി വിവാഹിതയാണ്. മകളുടെ മകനായ റയാന്‍റെ പിറന്നാളാഘോഷം അടുത്തിടെയാണ് നടന്നത്. ഉപ്പും മുളകും ടീമിലെ എല്ലാവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അന്ന് കൊച്ചുമകനും പാറുക്കുട്ടിയും നിഷയുടെ മടിയിലിരുന്ന് കാണിക്കുന്ന കുസൃതികളാണ് ഋഷി പങ്കുവച്ചിരിക്കുന്നത്.


Read more about:
RELATED POSTS
EDITORS PICK