ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാള്‍; ആദിത്യൻ ജയന് സ്നേഹ ചുംബനം നൽകി അമ്പിളി ദേവി

Pavithra Janardhanan August 24, 2019

സിനിമാ–സീരിയൽ താരം ആദിത്യൻ ജയന്റെ ജന്മദിനത്തിന് സമ്മാനമായി സ്നേഹ ചുംബനം നൽകി ഭാര്യയും സീരിയൽ താരവുമായ അമ്പിളി ദേവി. എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല എന്ന് ചിത്രത്തിനൊപ്പം അമ്പിളി ദേവി കുറിച്ചു.

ambili-devi

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഇരുവരും ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 2019 ജനുവരിയിലാണ് ഇരുവരും ഏറെ വിവാദങ്ങള്‍ക്കിടെ വിവാഹിതരായത്.

വിവാഹശേഷം ഇരുവരും ഒരുമിച്ച്‌ ആഘോഷിക്കുന്ന ആദ്യ ജന്മദിനമാണിത്. ‘ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാള്‍. ഒന്നാം ഓണം ഉത്രടമാണ് ചേട്ടന്‍ ജനിച്ചത്. പക്ഷെ date of birth ഇന്നാണ്.സമ്മാനമായി കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതിലും വല്ലുതായി ഒന്നുമില്ല????’- അമ്പിളി കുറിച്ചു.

Read more about:
RELATED POSTS
EDITORS PICK