പാടി അഭിനയിച്ച് അമൃത സുരേഷ്, സാരിയില്‍ കൂടുതല്‍ സുന്ദരി

Sruthi August 24, 2019

വീണ്ടും പാടി അഭിനയിച്ച് ഗായിക അമൃത സുരേഷ്. വ്യത്യസ്തമായൊരു മ്യൂസിക് വീഡിയോയാണ് എത്തിയത്. സാരിയുടുത്ത് സുന്ദരിയായി അമൃത. ഡെസ്റ്റിനി എന്നാണ് വീഡിയോയുടെ പേര്. മനുഷ്യന്റെ വ്യത്യസ്തമായ രീതിയിലുള്ള ആത്മീയയാത്രയാണ്. നീല്‍ ഡി ചുന്‍ഹയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

അനില്‍ മാത്യുസ് മുണ്ടയ്ക്കലാണ് നിര്‍മാണം. അതിമനോഹരമായ സ്ഥലങ്ങളില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അതിനൊപ്പം മനോഹരമായ ആലാപനവും. വിവാഹമോചനത്തിനുശേഷം അമൃതയും സഹോദരിയും ചേര്‍ന്ന് മ്യൂസിക് ബാന്‍ഡും മറ്റ് പരിപാടികളുമായി തിരക്കിലാണ്.

Read more about:
RELATED POSTS
EDITORS PICK