അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

Sruthi August 24, 2019

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍വെച്ചാണ് അന്ത്യം. 66 വയസ്സായിരുന്നു. ഈ മാസം ഒന്‍പതിനായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സമായിരുന്നു പ്രശ്‌നം. പിന്നീട് ആരോഗ്യസ്ഥിതി മോശമാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു ജയ്റ്റ്‌ലി. അസുഖത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്നു മാറി നിന്നിരുന്നു. കുറച്ച് ദിവസമായി അതീവ ഗുരുതരമായി തുടരുകയായിരുന്നു. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ വഹിച്ച വ്യക്തിയായിരുന്നു. വാജ്‌പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK