ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച് നയന്‍താരയും നിവിനും, ഒരു രക്ഷയുമില്ല, എന്നാ..ഗ്ലാമറാ

Sruthi August 24, 2019

നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലെത്തുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. യുവതാരങ്ങളുടെ ഹരം നിവിനൊപ്പമാണ് നമ്മടെ നയന്‍സ് എത്തുന്നത്. ചിത്രത്തിന്റെ ഓരോ സ്റ്റില്‍ പുറത്തുവരുമ്പോഴും എന്തൊരു ഗ്ലാമറാ…ഈ നയന്‍സ് എന്നാണ് ഓരോ പ്രേക്ഷകരും പറയുന്നത്.

ഒരു രക്ഷയുമില്ല, എന്നാ..ഗ്ലാമറാ… ആരാധകര്‍ പ്രതീക്ഷയിലാണ്. ചുള്ളന്‍ പയ്യനായാണ് നിവിനും ചിത്രത്തിലെത്തുന്നത്. ഒരു പ്രണയ എന്റര്‍ടൈമെന്റാണ് ചിത്രമെന്ന് പറയാം. ഇന്ന് ഏഴുമണിക്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടും.

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമെന്ന പ്രത്യകതയുമുണ്ട്. നിവിനൊപ്പം ശ്രദ്ധേയമായ കഥാപാത്രമാകുന്നത് അജു വര്‍ഗീസാണ്. അജുവര്‍ഗീസും, വിശാഖ് സുബ്രഹ്മണ്യനും കൂടിയാണ് നിര്‍മ്മാണം. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.

Read more about:
RELATED POSTS
EDITORS PICK