കാണാതായ മൃതദേഹം കണ്ടെത്തി, കുഴിച്ചിട്ട നിലയില്‍

Sruthi August 24, 2019

ആലപ്പുഴ പുന്നപ്രയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കടല്‍ത്തീരത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. മനുവിനെയാണ് യുവാക്കള്‍ കൊലപ്പെടുത്തിയത്. ആദ്യം അറസ്റ്റിലായ പ്രതികള്‍ പോലീസിനെ വഴിതിരിച്ചുവിടുകയായിരുന്നു.

കൊന്ന് കടലില്‍ താഴ്ത്തിയെന്നാണ് ആദ്യം പ്രതികള്‍ മൊഴി നല്‍കിയത്. ബാറില്‍ വച്ചുണ്ടായ അടിക്കിടെ യുവാവിനെ കാണാതാകുകയായിരുന്നു. 27 വയസുകാരനായ മനുവിനെ തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് പ്രതികള്‍ പറഞ്ഞത്.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. മദ്യപിച്ച മനുവിനെ സംഘം ബൈക്കില്‍ കയറ്റി കടപ്പുറത്ത് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി കടലില്‍ താഴ്ത്തി എന്നാണ് പറഞ്ഞത്.

Tags: ,
Read more about:
EDITORS PICK