നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യൂ, ഇവരാണ് ഉണ്ണിമുകുന്ദന്റെ ‘കോഴി’ സുഹൃത്തുക്കൾ

Pavithra Janardhanan August 24, 2019

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ സജീവമായ നടൻ ഉണ്ണി മുകുന്ദന്റെ പുതിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ.നാരായണന്‍ കുട്ടി, മാധവന്‍ കുട്ടി എന്നിങ്ങനെപേരുള്ള തന്റെ കോഴി’ സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം .തന്റെ വീട്ടിലെ രണ്ടു യഥാർത്ഥ കോഴികളുടെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം ഇതിനൊപ്പം ഒരു അഭ്യർത്ഥനയും പങ്കുവയ്ക്കുന്നുണ്ട്. നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യൂ എന്നാണത്. നിരവധി രസകരമായ കമന്റുകളാണ് താരം ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK