പട്ടത്തിന്റെ ചില്ല് പൊടി പതിച്ച കയറ് കുരുങ്ങി കഴുത്ത് മുറിഞ്ഞ് നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം

Pavithra Janardhanan August 25, 2019

പട്ടത്തിന്റെചില്ല് പൊടി പതിച്ച കയര്‍കുരുങ്ങി കഴുത്ത് മുറിഞ്ഞ് നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം.ഡല്‍ഹിയിലെ കജൗരി ഖാസ് പ്രദേശത്ത് ആണ് സംഭവം.സോണിയ വിഹാറില്‍ താമസിക്കുന്ന ഇഷിക എന്ന നാലരവയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അച്ഛനും അമ്മയ്ക്കും ഒപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു സംഭവം.ജമുന ബസാറിലെ ഹനുമാന്‍ മന്ദിറിലേക്ക് പോകുകയായിരുന്നു ഇവർ.ബൈക്കിന്റെ മുന്‍ വശത്താണ് ഇഷിക ഇരുന്നിരുന്നത്.

പട്ടത്തിന്റെ കയറ് കുരുങ്ങി കഴുത്തിന് സാരമായി മുറിവേറ്റ ഇഷികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സമാനമായ തരത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നസംഭവം രാജ്യത്ത് തുടര്‍കഥയാവുകയാണ്.

Tags:
Read more about:
RELATED POSTS
EDITORS PICK