ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; സംഭവം മലപ്പുറത്ത്; മദ്രസ അധ്യാപകന്‍ ഒളിവില്‍

Pavithra Janardhanan August 25, 2019

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ ഒളിവില്‍. മലപ്പുറത്താണ് സംഭവം.യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അറബി അധ്യാപകനായ മസൂദ് പീഡിപ്പിച്ചത്. ഇയാള്‍ക്കായി തേഞ്ഞിപ്പാലം പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ ഒരു സ്‌കാനിംഗ് സെന്ററില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയെന്ന് വ്യക്തമായത്. സ്‌കാനിംഗ് സെന്ററില്‍ നിന്നാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പോക്‌സോ, ബലാല്‍സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:
Read more about:
EDITORS PICK