കാവ്യ മാധവനാണ് അതേക്കുറിച്ച്‌ പറഞ്ഞുതന്നത്, നമിത പ്രമോദ്

Pavithra Janardhanan August 25, 2019

മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. മലയാളത്തിന് പുറമേ അന്യഭാഷയിലും തന്‍റെ സാന്നിധ്യം അറിയിച്ച നമിത ഇപ്പോള്‍ ഇതാ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. ദിലീപിന്റെ കുടുംബവുമായി അടുത്ത സൗഹൃദത്തിലാണ് നമിത പ്രമോദ്.

ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരികളിലൊരാളായ നമിത, നാദിര്‍ഷയുടെ മക്കളും താനും മീനാക്ഷിയുമുള്ള വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഒരു എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇടയ്ക്ക് ലുലു മാളിലേക്ക് പോവുമ്പോൾ പര്‍ദ്ദ ഇട്ട് പോവാറുണ്ടെന്ന് ആണ് താരം പറയുന്നത്. ഒരുമാസം മുന്‍പ് താന്‍ ഇങ്ങനെ ചെയ്തിരുന്നുവെന്നായിരുന്നു നമിത പറയുന്നു. പര്‍ദ്ദയണിഞ്ഞ് പുറത്തേക്ക് പോവുന്നതിനെക്കുറിച്ചുള്ള ഐഡിയ പറഞ്ഞുതന്നത്
കാവ്യ മാധവനായിരുന്നുവെന്നും നമിത പറയുന്നു

മെട്രോയിലൊക്കെ പോയി കറങ്ങി നടക്കാറുണ്ട്. ഭക്ഷണം കഴിക്കാന്‍ മാത്രം കുറച്ച്‌ പാടാണ്. പിസയൊന്നും ആസ്വദിച്ച്‌ കഴിക്കാനാവില്ലെന്നും നമിത പറയുന്നു. മുന്‍പൊരിക്കല്‍ അമ്മയ്‌ക്കൊപ്പം പോയപ്പോള്‍ പര്‍ദ്ദക്കുള്ളില്‍ താനാണെന്ന് ഒരാള്‍ കണ്ടുപിടിച്ച സംഭവത്തെക്കുറിച്ചും നമിത പറഞ്ഞിരുന്നു. താന്‍ അമ്മേയെന്ന് വിളിച്ചപ്പോഴായിരുന്നു തിരിച്ചറിഞ്ഞത്.

മാത്രമല്ല തൂവാന തുമ്പികളിലെ സുമലതയുമായി സാമ്യമുണ്ടെന്ന കാര്യത്തെക്കുറിച്ച്‌ പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ അവരെ നേരില്‍ കാണാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും നമിത വ്യക്തമാക്കിയിരുന്നു.

Read more about:
RELATED POSTS
EDITORS PICK