കല്യാണം കഴിഞ്ഞ് 10 വര്‍ഷമായിട്ടും കുട്ടികളായില്ല: എന്‍ഐടി പ്രഫസറും ഭാര്യയും ആത്മഹത്യ ചെയ്തു

arya antony August 25, 2019

ചെന്നൈ: കല്യാണം കഴിഞ്ഞ് 10 വര്‍ഷമായിട്ടും കുട്ടികളായില്ല, ദമ്പതികൾ ആത്മഹത്യ ചെയ്തു. എന്‍ഐടി പ്രഫസറും ഭാര്യയുമാണ് ആത്മഹത്യ ചെയ്തതത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജി, റൂര്‍ക്കേലയിലെ പ്രഫസര്‍ ഡോക്ടര്‍ റാസു ജയബാലന്‍ (37), ഭാര്യ മാളവി കേശവന്‍ (35) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ കുട്ടികളില്ലാത്ത വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് സ്വദേശികളാണ് ഇരുവരും. മരിക്കുന്നതിന് മുന്‍പ് തങ്ങളുടെ സ്വത്തുവകകള്‍ ആര്‍ക്കെല്ലാം നല്‍കണമെന്നും റിസര്‍ച്ച്‌ പേപ്പറുകളുടെ പാസ്‌വേഡുകള്‍ എന്തെല്ലാമാണെന്നും കൃത്യമായി ആത്മഹത്യ കുറിപ്പില്‍ കുറിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ബാങ്ക് ലോക്കറിലേക്ക് മാറ്റിയിരുന്നു.

കൃത്യമായ ആസൂത്രണത്തോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. രണ്ടുദിവസമായി ഇവരുടെ വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കുന്നില്ലായിരുന്നു. മൂന്നാം ദിവസം മുതല്‍ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് പരിസരവാസികള്‍ പൊലീസിനെ അറിയിച്ചത്.

പൊലീസ് എത്തി തുറന്നു നോക്കുമ്ബോള്‍ ഇരുവരും മരിച്ച നിലയിലായിരുന്നു. ജയബാലന്റെ മൃതദേഹം കുളിമുറിയിലും മാളവിയുടേത് കട്ടിലിലുമാണ് കിടന്നത്. വിഷം കഴിച്ചുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Tags:
Read more about:
RELATED POSTS
EDITORS PICK