സീരിയല്‍ കാണുന്നതിനിടെ ആഹാരം ആവശ്യപ്പെട്ട ഭര്‍ത്താവിനെ ഭാര്യ ചെയ്തത്?

Pavithra Janardhanan August 25, 2019

സീരിയല്‍ കാണുന്നതിനിടെ ആഹാരം ആവശ്യപ്പെട്ട ഭര്‍ത്താവിനെ വെട്ടിവീഴ്ത്തി ഭാര്യ.കോട്ടയത്താണ് ഞെട്ടിക്കുന്ന സംഭവം.സീരിയല്‍ കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തന്റെ ഭര്‍ത്താവ് മണര്‍ക്കാട് സ്വദേശി അഭിലാഷിനെ വെട്ടുന്നതിലേക്ക് ഭാര്യയെ കൊണ്ടുചെന്നെത്തിച്ചത്. ഇയാള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിലാഷ് വീട്ടിലെത്തിയത് മദ്യലഹരിയിലായിരുന്നു.

തുടർന്ന് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ സീരിയല്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഭിലാഷിന്റെ ഭാര്യ ഇയാളെ കണ്ടതായി പോലും ഭാവിച്ചില്ല. തുടർന്ന് നടന്ന വാക്കുതർക്കം കയ്യാങ്കളിയിലേക്കെത്തി. ഭാര്യയുടെ അച്ഛനും അമ്മയും ഇവരുടെ വഴക്കില്‍ ഇടപ്പെട്ടതോടെ സംഭവം കൂട്ടത്തല്ലിലേക്കും എത്തി.


ഇതിനിടെ ആണ് കത്തി കൈയില്‍ കിട്ടിയ ഭാര്യ അഭിലാഷിനെ വെട്ടിയത്. സംഭവത്തെ തുടര്‍ന്ന് ഭാര്യയേയും മാതാപിതാക്കളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു

Tags: ,
Read more about:
EDITORS PICK