60 ലക്ഷത്തിന്റെ ആഡംബര കാര്‍ സ്വന്തമാക്കി നടന്‍ ജയസൂര്യ

Sebastain August 26, 2019

ലക്‌സസിന്റെ ആഡംബര കാര്‍ സ്വന്തമാക്കി നടന്‍ ജയസൂര്യ. ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ് 300 എച്ചാണ് താരം സ്വന്തമാക്കിയത്. തങ്ങളുടെ വീട്ടിലെ പുതിയ അംഗത്തെ സ്വീകരിക്കാന്‍ ജയസൂര്യയ്‌ക്കൊപ്പം ഭാര്യയും കുട്ടികളും ഷോറൂമില്‍ എത്തിയിരുന്നു.


ജയസൂര്യ അഭിനയിച്ച സിനിമകളിലെ വിവിധ കാരിക്കേച്ചര്‍ പോസ്റ്ററുകള്‍ നല്‍കിയാണ് ഷോറൂം ജീവനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.


ലക്‌സസ് നിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. 180 കിലോമീറ്ററാണ പരമാവധി വേഗത. കാറിന്റെ വേഗത പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ 8.9 സെക്കന്‍ഡുകള്‍ മതി. 59.95 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Tags: ,
Read more about:
EDITORS PICK