എല്ലായിടത്തും ഡെങ്കിപ്പനി: മുന്‍കരുതല്‍ വേണം

Sruthi August 27, 2019

മഴക്കാലം സൂക്ഷിക്കേണ്ട രോഗമാണ് ഡെങ്കിപ്പനി. മിക്ക സ്ഥലങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി മാരകമാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ വേണം. ആരംഭഘട്ടത്തില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യണം? എന്തൊക്കെ കഴിക്കണം? ഇതൊക്കെ അറിഞ്ഞിരിക്കണം.

രക്ത പരിശോധനയിലൂടെ ഇത് തിരിച്ചറിയുന്നത്. ബോധക്ഷയവും, തളര്‍ച്ചയും, വിട്ടു മാറാത്ത പനിയുമൊക്കെയാണ് ലക്ഷണങ്ങള്‍.

പനി മൂലമുണ്ടാകുന്ന നിര്‍ജലനീകരണം ഉണ്ടാവാതിരിക്കാന്‍ വെള്ളം ധാരാളം കുടിക്കണം.

പരിപൂര്‍ണ വിശ്രമം ആവശ്യമാണ്. യാത്ര ചെയ്യാനോ ജോലിക്ക് പോകാനോ പാടില്ല.

ഡെങ്കിഹെമറേജിക് ഫീവര്‍ ഉണ്ടായാല്‍ രോഗിക്ക് തീവ്ര പരിചരണം ആവശ്യമായി വരും. പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറച്ചുകുറഞ്ഞ് എന്നുവച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. 20,000ല്‍ താഴെ വരുവാണെങ്കില്‍ രക്തം നല്‍കേണ്ടിവരും.

കുട്ടികളില്‍ പനി ഉണ്ടാകുമ്പോള്‍ ഫിറ്റ്‌സ് ഉണ്ടാവാം. ഇത് പെട്ടെന്ന് ചികിത്സിച്ചില്ലെങ്കില്‍ അപകടം ഉണ്ടാക്കാം.

Tags:
Read more about:
EDITORS PICK