വിലക്കുറവ്, കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡേണ്‍ അള്‍ട്രാ മോഡുലാര്‍ രൂപം, തരംഗം സൃഷ്ടിക്കാൻ ട്രൈബറെത്തി

Pavithra Janardhanan August 28, 2019

ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്​ടിക്കാന്‍ റെനോയുടെ ട്രൈബറെത്തി. 4.95 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 6.49 ലക്ഷവും. നാല് വകഭേദങ്ങളാണുള്ളത്. കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡേണ്‍ അള്‍ട്രാ മോഡുലാര്‍ രൂപമാണ് ട്രൈബറിനുള്ളത്. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവിയാണ് ട്രൈബര്‍.

ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രൈബറിന് 3990 എംഎം ആണ് നീളം. 1739 എംഎം വീതിയും 1643 എംഎം ഉയരവും 2636 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.പുറത്തെ രൂപഭംഗിയുടെ പ്രതിഫലനമാണ് അകത്തളവും. പൂര്‍ണമായും ഇരട്ട നിറത്തിലാണ് ഇന്റീരിയര്‍ ഡിസൈന്‍.റെനോയുടെ ജനപ്രിയ ഹാച്ച്ബാക്കായ ക്വിഡിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ട്രൈബറും ഒരുക്കിയത്.

പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ബോണറ്റിനടിയില്‍. 6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. മികച്ച ഇന്ധനക്ഷമത എന്‍ജിന്‍ നല്‍കുമെന്നും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags:
Read more about:
EDITORS PICK