കു​വൈ​ത്തി​ലെ ഫ്ലാ​റ്റി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച നി​ല​യി​ല്‍; പോ​ലീ​സ്‌ കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Pavithra Janardhanan August 28, 2019

ഒൻപതു വ​യ​സു​കാ​രി​യാ​യ മ​ല​യാ​ളി വിദ്യാർത്ഥിനിയെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​ങ്ങ​ന്നൂ​ര്‍ പു​ലി​യൂ​ര്‍ പെ​രി​ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ്‌, കൃ​ഷ്ണ​പ്രി​യ ദമ്പതികളുടെ മ​ക​ളാ​യ തീ​ര്‍​ത്ഥ​യെയാണ് കു​വൈ​ത്തി​ലെ അ​ബ്ബാ​സി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്.

ഈ ​സ​മ​യ​ത്ത്‌ വീ​ട്ടി​ല്‍ കു​ട്ടി ത​നി​ച്ചാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്‌. ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടു വ​രാ​ന്‍ പോ​യ​താ​യി​രു​ന്നു കു​ട്ടി​യു​ടെ പി​താ​വ്‌. വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​യെ ശു​ചി​മു​റി​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്‌.

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ബ്ബാ​സി​യ പോ​ലീ​സ്‌ കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​അ​ബ്ബാ​സി​യ​യി​ലെ യു​ണൈ​റ്റ​ഡ്‌ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

Tags:
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT