പുത്തന്‍ ഡിസൈനില്‍ ഓണവസ്ത്രങ്ങള്‍ ധരിച്ച് താരങ്ങള്‍

Sruthi August 29, 2019

പുതിയ ട്രെന്‍ഡുകള്‍ എത്തിയെന്നു അറിയുന്നത് ചലച്ചിത്ര താരങ്ങള്‍ വസ്ത്രങ്ങള്‍ അണിയുമ്പോഴാണ്. ആളുകളെ ആകര്‍ഷിക്കാന്‍ പല കമ്പനികളും അവരെ മോഡലുകളാക്കുന്നു. ഓണം എത്തുമ്പോള്‍ സാധാരണയായി താരങ്ങളെ വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് കാണാറുണ്ട്. സെറ്റ് സാരികളാണ് ഇതില്‍ കൂടുതലും.

ഇത്തവണയും താരങ്ങള്‍ അതീവ സുന്ദരികളായി അണിഞ്ഞൊരുങ്ങി. നടി അനുശ്രീയും ഇഷ തല്‍വാറുമൊക്കെയാണ് പുതിയ ഡിസൈനുകള്‍ പരീക്ഷിച്ചത്. പൂക്കള്‍ നിറഞ്ഞുള്ള സെറ്റ് സാരി ബ്ലൗസുകളാണ് ഇത്തവണത്തെ ആകര്‍ഷണം. അനുശ്രീയുടെ ഫോട്ടോഷൂട്ട് നേരത്തെ തന്നെ വൈറലായി.

കസവു സാരികളില് പ്രത്യേകതയായി ഓംബ്രെ ഷേഡ് ലഭ്യമാണ്. പൗഡര്‍ ബ്ലൂ, തുളസി ഗ്രീന്‍ എന്നിങ്ങനെയുള്ള ഷേഡുമുണ്ട്. ക്രീം, ഗോള്‍ഡന്‍ നിറങ്ങളാലും കേരള കസവുസാരികള്‍ ഉണ്ട്. ഡിസൈനുകളൊന്നുമില്ലാത്ത പ്ലെയ്ന്‍ സാരികളും പൂക്കളാല്‍ നിറഞ്ഞ ബ്ലൗസും ഇപ്പോഴത്തെ ട്രെന്‍ഡാണ്.

സോഫ്റ്റ് കോട്ടണ്‍ സാരികളാണ് ന്യൂജനറേഷന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്. ഗോള്‍ഡന്‍ പോല്‍ക്ക വീവ്‌സ് നിറയുന്ന സാരിയുടെ അറ്റം ഗോള്‍ഡന്‍ സ്‌കാലപ് ചെയ്തിരിക്കുമ്പോള്‍ ഭംഗികൂടുന്നു.

സിംപിള്‍ സാരിയില്‍ ക്യൂട്ടായി നടി ഇഷ തല്‍വാറും തിളങ്ങി. സാരിയുടെ അതേ നിറത്തില്‍ ബ്ലൗസ്. അല്‍പം നിറം വേണമെങ്കില്‍ നിങ്ങള്‍ക്ക് കോണ്‍ട്രാസ്റ്റ് ബ്ലൗസ് തെരഞ്ഞെടുക്കാം.

വലിയ പൂക്കളം സാരിയുടെ മുന്താണിയില്‍ നല്‍കിയാണ് മറ്റൊരു ഡിസൈന്‍. കസവുസാരിയില്‍ കന്റംപ്രറി മേക്ക് ഓവര്‍.

Read more about:
EDITORS PICK