ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

Pavithra Janardhanan August 31, 2019

ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്നവരും ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് എത്തിയവരുമടക്കം ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ ഇന്ത്യക്കാരും അവര്‍ ഒമാനില്‍ താമസിക്കുന്ന വിലാസവും എംബസിയെ അറിയിക്കണമെന്നാണ് നിര്‍ദേശം. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കു ന്നതിനായാണിത് . http://www.indemb-oman.gov.in/register.php എന്ന വെബ്‍സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പാസ്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, പാസ്‍പോര്‍ട്ട് നമ്പർ, പാസ്‍പോര്‍ട്ട് അനുവദിച്ച തീയ്യതി, പാസ്‍പോര്‍ട്ടിന്റെ കാലാവധി കഴിയുന്ന ദിവസം, തൊഴില്‍, ഒമാനില്‍ താമസിക്കുന്നതിന്റെ ഉദ്ദേശം, ഒമാനിലെത്തിയ തീയ്യതി എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആവശ്യം.

വിവരശേഖരണം ഫലപ്രദമാക്കുന്നതിന് എംബസിയുടെ വെബ്സൈറ്റ് പരിഷ്കരിക്കും. ജോലി, ഉന്നതപഠനം എന്നിവയ്ക്കായും മറ്റ് ആവശ്യങ്ങള്‍ക്കും ഒമാനില്‍ എത്തുന്ന എല്ലാ ഇന്ത്യക്കാരും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more about:
EDITORS PICK