എന്റെ കുട്ടികളുടെ അച്ഛനാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ക്രിക്കറ്റ് താരത്തോട് പാക് നടി

Sebastain September 1, 2019

സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ന്യൂസിലാന്റ് ക്രിക്കറ്റ് താരമാണ് ജിമ്മി നീഷാം. ലോകമെമ്പാടും ജിമ്മിക്ക് നിരവധി ആകാധകരും ഉണ്ട്. പ്രത്യേകിച്ച് പെണ്‍ സുഹൃത്തുക്കള്‍. താരത്തോട് ട്വിറ്ററിലൂടെ എത്തിയ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാന്‍ ആഗ്രഹമുണ്ടോ എന്നാണ് ചോദ്യം. ഈ ചോദ്യം ഉന്നയിച്ചതാകട്ടെ പ്രശസ്ത പാകിസ്ഥാനി നടി സെഹര്‍ ഷിന്‍വാരിയും.

‘എന്റെ ഭാവി കുട്ടികളുടെ അച്ഛനാകാന്‍ ജിമ്മി ആഗ്രഹിക്കുന്നുണ്ടോ,’ എന്ന് സെഹാര്‍ രണ്ട് ഇമോജികളുമായി ട്വീറ്റ് ചെയ്തു. നടിയുടെ ഈ ചോദ്യത്തിന് നിഷാം മറിപടിയും നല്‍കി. ‘ഇമോജികള്‍ അനാവശ്യമാണെന്ന് എനിക്ക് തോന്നുന്നു’ എന്നതായിരുന്നു നീഷാമിന്റെ മറുപടി.

നരകത്തിലുള്ള കഷ്ടപാടുകളെ കുറിച്ചുള്ള എന്റെ പേടി കുറഞ്ഞിരിക്കുന്നു. ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിനാണ് ഞാനതിന് നന്ദി പറയുന്നത് എന്നാണ് നിഷാമിന്റെ ട്വീറ്റ്. ഈ പോസ്റ്റിന് ശേഷമാണ് പാക് നടി സെഹര്‍ ഷിന്‍വാരി അസാധാരണമായ അഭ്യര്‍ത്ഥനയുമായി എത്തിയത്.

Read more about:
EDITORS PICK