പ്യൂഫിസ് റാഫ്റ്റ് എന്ന അപൂര്‍വ്വ പ്രതിഭാസം: ഇവ കൂട്ടമായി ഒഴുകുന്നു

Sruthi September 3, 2019

പ്യൂഫിസ് റാഫ്റ്റ് എന്ന അപൂര്‍വ്വ പ്രതിഭാസം പസഫിക് സമുദ്രത്തിനടിയില്‍. അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായാണ് ഇതില്‍ നിന്ന് കൂറ്റന്‍ കല്ലകളും ചാരവുമെല്ലാം ഭൂമിക്കടിയില്‍നിന്ന് കടലിന്റെ അടിത്തട്ടിലേക്കെത്തിയത്. പക്ഷേ സാന്ദ്രത കുറവായതിനാല്‍ ഇവ കൂട്ടമായി തന്നെ വെള്ളത്തില്‍ ഒഴുകാന്‍ പാകത്തിന് പൊങ്ങിക്കിടക്കുകയാണ്.

20000 ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പമുള്ള ദ്വീപെന്നു തന്നെ വിശേഷിപ്പിക്കാവുന്ന തക്ക വലുപ്പമുള്ള ഈ പാറക്കൂട്ടം ഇപ്പോള്‍ ഓസ്‌ട്രേലിയയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. പ്യൂമിസ് റാഫ്റ്റ് എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. സാന്ദ്രത കുറഞ്ഞ അഗ്‌നിപര്‍വത ശിലകള്‍ കടലിനു മുകളിലേക്കെത്തി കൂട്ടത്തോടെ ഒഴുകി നടക്കുന്നതിനെയാണ് പ്യൂമിസ് റാഫ്റ്റ് എന്നു വിളിയ്ക്കുന്നത്. ഈ പ്യൂമിസ് റാഫ്റ്റ് ഓസ്‌ട്രേലിയയെ ലക്ഷ്യമാക്കി നീങ്ങുന്നു എന്നത് ഒട്ടും ഭീതിപ്പെടുത്തുന്ന വാര്‍ത്തയല്ല. മറിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്.

കാരണം ഈ അഗ്‌നിപര്‍വത ശിലകളിലുള്ള ധാതുക്കളും മറ്റും നശിച്ചു കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബാരിയര്‍റീഫിന് പുതുജീവന്‍ നല്‍കാന്‍ സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.പസിഫിക്കിലെ ടോംഗാ ദ്വീപസമൂഹത്തിനു സമീപമാണ് ഈ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായതെന്നാണു കണക്കാക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ ഒഴുകുന്ന അഗ്‌നിപര്‍വതശിലാ ദ്വീപ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഈ ഒഴുകുന്ന ദ്വീപിന്റെ സഞ്ചാരം ഗവേഷകര്‍ നിരീക്ഷിക്കുന്നത്. പ്രദേശത്തു കൂടി കടന്നു പോയ ഏതാനും കപ്പലുകളാണ് ഈ അപ്രതീക്ഷിത പാറക്കൂട്ടത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് ഓഗസ്റ്റ് 9 മുതലാണ് ഈ പാറക്കൂട്ടത്തിന്റെ നിരീക്ഷണം ആരംഭിച്ചത്.

Tags:
Read more about:
RELATED POSTS
EDITORS PICK