മിഥാലി രാജ് വിരമിച്ചു

Pavithra Janardhanan September 3, 2019

അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റര്‍ മിഥാലി രാജ്.2021 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാ നാണ് മിഥാലി ട്വന്‍റി-20 അവസാനിപ്പിക്കുന്ന തെന്നാണ് റിപ്പോര്‍ട്ട്

32 ട്വന്‍റി-20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മിഥാലി 2006 മുതല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ഭാഗമാണ്. എന്നാല്‍ ഏകദിന ലോകകപ്പ് രാജ്യത്തിനായി നേടുക എന്ന തന്‍റെ സ്വപ്നത്തിനായി പ്രയത്നിക്കേണ്ടതുണ്ട്. ഇതിനായി പൂര്‍ണ ശ്രദ്ധ നല്‍കുകയാണെന്നും അതിനാല്‍ ട്വന്‍റി-20 മതിയാക്കിയെന്നും മിഥാലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

36 വയസുകാരിയായ താരം 2012, 2014, 2016 ലോകകപ്പുകളിലും ക്യാപ്റ്റനായിരുന്നു. മിഥാലി 37.5 ശരാശരയില്‍ 2,364 റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട്. 97 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് മികച്ച പ്രകടനം.

Tags:
Read more about:
EDITORS PICK