ജങ്ക് ഫുഡ് പതിവാക്കി: 17കാരന്റെ കാഴ്ചയും കേള്‍വിയും നഷ്ടമായി

Sruthi September 3, 2019

ജങ്ക് ഫുഡിനോടാണ് വളര്‍ന്നു വരുന്ന ന്യൂജനറേഷന് പ്രിയം. വ്യത്യസ്ത തരം ജങ്ക് ഫുഡുകള്‍ ദിവസവും കഴിക്കാന്‍ നല്‍കിയാല്‍ സന്തോഷം. എന്നാല്‍, നിങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്. ഇവിടെ 17കാരന് സംഭവിച്ചത് ഇങ്ങനെ. ചെറുപ്പക്കാരന്റെ കാഴ്ചയും കേള്‍വിയും നഷ്ടമായി.

ലണ്ടനിലാണ് സംഭവം. വിദ്യാര്‍ത്ഥിക്ക് കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടമായതിന് പിന്നാലെ എല്ലുകള്‍ക്കും ബലക്ഷയം സംഭവിച്ചു. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥി പതിവായി ജങ്ക്ഫുഡ് കഴിച്ചിരുന്നു. ചിപ്‌സ്, പ്രിങ്കിള്‍സ്, സോസേജ്, സംസ്‌കരിച്ച ഹാം, വൈറ്റ് ബ്രെഡ് എന്നിവയായിരുന്നു പതിവായി കഴിച്ചിരുന്നത്.

പതിനാലാം വയസില്‍ കേള്‍വിശക്തി കുറഞ്ഞതോടെയാണ് മാതാപിതാക്കള്‍ മകനെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കാതെ ന്യൂട്രീഷണല്‍ ഒപ്റ്റിക് ന്യൂറോപ്പതി (എന്‍ഒഎന്‍) എന്ന അവസ്ഥ വിദ്യാര്‍ഥിയില്‍ കണ്ടെത്തി. മകന്‍ പത്ത് വര്‍ഷത്തോളം ജങ്ക് ഫുഡ് പതിവായി കഴിച്ചിരുന്നു എന്നും വീട്ടില്‍ നിന്നും നല്‍കുന്ന ആഹാരത്തോട് താല്പര്യം ഇല്ലായിരുന്നു എന്നും മാതാപിതാക്കളും പറഞ്ഞു.

Tags: ,
Read more about:
EDITORS PICK