30 വര്‍ഷത്തെ ഗാര്‍ഹിക പീഡനം; ഭര്‍ത്താവിന്റെ ലിഗം മുറിച്ച് പട്ടിക്കിട്ടുകൊടുത്തു; ഭാര്യ അറസ്റ്റില്‍

Sebastain September 6, 2019

ഒബാറിവ്: മുപ്പത് വര്‍ഷമായി ഭര്‍ത്താവിന്റെ കൊടിയപീഡനം. മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ ആ കൊടുംക്രൂരത ചെയ്യാന്‍ ഭാര്യ തീരുമാനിച്ചു. ഭര്‍ത്താവിനെ കോലാടി ഉപയോഗിച്ച് വെട്ടിനുറുക്കി. കലി തീരാതെ ലിംഗം മുറിച്ച് പട്ടിക്കിട്ട് കൊടുത്തു. ഉക്രെയിനിലെ ഒബാറിവിലാണ് സംഭവം.

49കാരനായ അലക്‌സാണ്ടറാണ് കൊല്ലപ്പെട്ടത്. കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കിയ ശേഷമാണ് 49കാരനായ ഭര്‍ത്താവിന്റെ ലിംഗം ഭാര്യ മരിയ മുറിച്ച് മാറ്റിയത്. ഇതിന് ശേഷം ശരീരത്തില്‍ കോടാലിയുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കിടന്ന ഭര്‍ത്താവിനെ തറയില്‍ വിരിക്കുന്ന ചവിട്ടിയില്‍ പൊതിഞ്ഞ ശേഷം മുറിച്ചെടുത്ത ലിംഗം ഇവര്‍ വളര്‍ത്തു നായയ്ക്ക് നല്‍കുകയായിരുന്നു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കാര്യം ഭാര്യ തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. മരിയയെ അലക്‌സാണ്ടര്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ മരിയയെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മരിയക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK