എംജിയുടെ ഹെക്ടര്‍ സ്വന്തമാക്കി നടി ലെന

Pavithra Janardhanan September 7, 2019

മലയാള സിനിമാ താരങ്ങളില്‍ ആദ്യമായി ഹെക്ടര്‍ സ്വന്തമാക്കി നടി ലെന. നിരത്തിലിറങ്ങി ദിവസങ്ങള്‍ക്കകം വാഹന പ്രേമികളുടെ മനസ്സ് കീഴടക്കിയ വാഹനമാണ് എംജിയുടെ ഹെക്ടര്‍. ഇന്റർനെറ്റ് കണക്ടിവിറ്റിയും മികച്ച സ്റ്റൈലുമായി എത്തിയ വാഹനം ഏറെ ആരാധകരെ സൃഷ്ടിച്ചു. ആദ്യ കാഴ്ചയിൽ തന്നെ ഹെക്ടറിന്റെ ആരാധികയായി മാറിയ താരമാണ് ലെന. ജൂണില്‍ പുറത്തിറക്കിയ വാഹനത്തിന് വന്‍തോതില്‍ ആവശ്യമേറിയതോടെ താത്കാലികമായി ബുക്കിങ് നിര്‍ത്തി വച്ചിരിക്കുകയാണ്.

View this post on Instagram

Finally !! ❤ #mycar #MGHector

A post shared by Lena Kumar (@lenasmagazine) on

കുറഞ്ഞ വിലയും പ്രീമിയം സെഗ്മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍. പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്‍പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില.

Read more about:
EDITORS PICK