ആരും ശ്രദ്ധിച്ചില്ല ; ബസ് കാത്തിരുന്ന സായി പല്ലവിയുടെ ചിത്രം വൈറല്‍

Pavithra Janardhanan September 10, 2019

ആരും ശ്രദ്ധിക്കാതെ സാധാരണ പെണ്‍കുട്ടിയെ പോലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്ന സായ്പല്ലവിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. സാധാരണ ഗെറ്റപ്പിലാണ് താരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തെ ആരും തിരിച്ചറിഞ്ഞിട്ടുമില്ല.

കഥാപാത്രത്തിന് വേണ്ടി കഷ്ടപ്പെടുന്ന താരങ്ങള്‍ക്ക് ഉദാഹരണമാണ് സായി പല്ലവിയുടെ ഈ മാറ്റവും. സായി പല്ലവിയും റാണാ ദഗ്ഗുബട്ടിയും ഒന്നിക്കുന്ന ‘വിരത പര്‍വ്വം 1992’ എന്ന ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഇത്.

സാരിയുടുത്ത് ബാഗുമായി സാധാരണ പെണ്‍കുട്ടിയെ പോലെ എത്തിയ സായിയെ ബസ് സ്റ്റോപ്പിലെ ആരും തന്നെ തിരിച്ചറിഞ്ഞതുമില്ല. അതുകൊണ്ടു തന്നെ അവിടെയുണ്ടായിരുന്ന ആരും ശ്രദ്ധിച്ചതുമില്ല. അടുത്തുള്ള ഹോട്ടലില്‍ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിനാലാണ് ആരും അറിയാതെ പോയത്.

Tags:
Read more about:
EDITORS PICK