നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു, ഇപ്പോൾ കടന്നു പോകുന്നത് ജീവിതത്തിലെ കാഠിന്യമേറിയ ഘട്ടത്തിലൂടെ, അമൃത സുരേഷ്

Pavithra Janardhanan September 10, 2019

അമൃത സുരേഷ് എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഗായികയാണ്. നടൻ ബാലയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം ഇതിനിടയിൽ നടന്നു. അമൃതക്കെതിരെ പലതരത്തിലുമുള്ള സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ടാ യിരുന്നു. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച തുറന്നു പറച്ചിൽ വൈറലാകുകയാണ്.

ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പറയുകയാണ് താരം.എന്നാൽ എന്താണ് സംഭവിച്ചത് എന്ന് മാത്രം അമൃത വെളിപ്പെടുത്തിയിട്ടില്ല.

ഇന്‍സ്റ്റഗ്രമം കുറിപ്പിന്റെ പൂര്‍ണ രൂപം

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം

എജി വ്‌ളോഗ്‌സില്‍ പുതിയ എപ്പിസോഡുകള്‍ ചെയ്യാത്തതിനും സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റുകള്‍ നല്കാത്തതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയും ആവശ്യമാണ്…പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെയെത്തും..എല്ലാവര്‍ക്കും സ്നേഹം.-അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

Read more about:
RELATED POSTS
EDITORS PICK