തമി‍ഴനെന്ന നിലയില്‍ എന്തുതോന്നുന്നു? കെ ശിവന്‍റെ മാസ് മറുപടിയില്‍ കയ്യടിച്ച് സോഷ്യല്‍മീഡിയ

Sebastain September 10, 2019

ദില്ലി: ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണമായില്ലെങ്കിലും രാജ്യത്തിന്‍റെ ഹീറോയായി മാറിക്ക‍ഴിഞ്ഞു ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. അദ്ദേഹത്തിന്‍റെ ജീവിതത്തിലേ മാതൃകാപരമായ ഓരോ പടവുകളും കുട്ടികള്‍ക്ക് നല്‍കുന്ന പ്രചോദനവും ചെറുതല്ല. ഒരു തമിഴ് ചാനലിന് ഇദ്ദേഹം നല്‍കിയ ഒരു മറുപടിയാണിപ്പോള്‍ സോഷ്യല്‍മീഡിയ കയ്യടികളോടെ ഏറ്റെടുത്തിരിക്കുന്നത്.


തമിഴനെന്ന നിലയില്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദ്യത്തിന് താന്‍ ആദ്യം ഇന്ത്യക്കാരനാണെന്നായിരുന്നു ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ മറുപടി നല്‍കിയത്. തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നല്‍കിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇന്ത്യന്‍ എന്ന നിലയിലാണ് താന്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്. എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ എന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാദത്തിനപ്പുറം താന്‍ ഇന്ത്യക്കാരനാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച കെ. ശിവനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്‍റിട്ടിരിക്കുന്നത്.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള അംഗമാണ് കൈലാസവടിവൂ ശിവന്‍ എന്ന കെ. ശിവന്‍. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1980ല്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം ബാംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗും 1982ല്‍ ബോംബെ ഐ.ഐ.ടിയില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡിയും നേടി

Tags:
Read more about:
EDITORS PICK