തന്റെ അംഗീകാരങ്ങള്‍ക്ക് പിന്നില്‍, പാർവതി തിരുവോത്ത് പറയുന്നു

Pavithra Janardhanan September 10, 2019

ശക്തമായ നിലപാടുകളിലൂടെയും വേറിട്ട കഥാപാത്രങ്ങളിലൂടെയും സിനിമയിൽ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ നടി പാർവതി തിരുവോത്തിന്റെ വിജയയാത്ര പത്ത് പതിമൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ്.കരിയർ തുടങ്ങിയത് ടെലിവിഷന്‍ അവതാരികയായി,പിന്നീട് ചെറിയ വേഷങ്ങളിലൂടെ തുടക്കം,ഒടുവിൽ ഉയരെയിലെ പല്ലവി രവീന്ദ്രൻ. 2017 മുതല്‍ നിരവധി പുരസ്‌കാരങ്ങളായിരുന്നു പാര്‍വതിയെ തേടി എത്തിയിരുന്നത്.

സ്വപ്‌നം കാണാന്‍ ഏറെയിഷ്ടമുള്ള നടി തന്റെ ജയാപജയങ്ങള്‍ക്ക് പിന്നില്‍ താങ്ങായും തണലായും നിന്ന അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ് ഇപ്പോൾ.കോഴിക്കോട്ടുകാരിയായി ജനിച്ച്‌ തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന പാര്‍വതിയുടെ അച്ഛന്‍ പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീല്‍മാരാണ്. പാര്‍വതിയ്ക്ക് കരുണാകരന്‍ എന്നൊരു സഹോദരന്‍ കൂടിയുണ്ട്.

പാർവതിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

മകൾ സ്വപ്നംകാണുന്നതിൽ ഭയപെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും

Read more about:
RELATED POSTS
EDITORS PICK