ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ

arya antony September 11, 2019

തെലങ്കാന: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും വീട്ടുതടങ്കലിൽ. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ ഗുണ്ടൂരിൽ ഇന്ന്‌ റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി.

ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ഗുണ്ടൂരിൽ 144 പ്രഖ്യാപിച്ചു. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു.

Read more about:
RELATED POSTS
EDITORS PICK