ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു: എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

arya antony September 11, 2019

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല.

ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. സം​സ്ഥാ​ന സര്‍ക്കാരിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി​രു​ന്നു.

ലോകത്തിന്റെ ഏതറ്റത്താണെങ്കിലും മലയാളിക്ക് ഗൃഹാതുരതയാണ് ഓണം. കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ ആഘോഷം. പുതുവസ്ത്രങ്ങളണിഞ്ഞ് കാളനും ഓലനും ഇഞ്ചിക്കറിയും കൂട്ടി ഒന്നിച്ചിരുന്ന് സദ്യയുണ്ണുമ്പോൾ വേവലാതികൾ പൊയ്‍പോകും. മനസ്സ് ആ പഴയ നല്ല കാലത്തിലേക്ക് മടങ്ങും. കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. എ​ല്ലാ മ​ല​യാ​ളി​ക​ള്‍​ക്കും ഫാൽക്കൺ പോസ്റ്റിന്റെ തിരുവോണാശംസകൾ.

Read more about:
RELATED POSTS
EDITORS PICK