മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​ക്ക് തി​രു​ത്ത​ല്‍​വ​രു​ത്താ​ന്‍ കേ​ര​ളം: ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി

arya antony September 11, 2019

ന്യൂ​ഡ​ല്‍​ഹി: മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​ക്ക് തി​രു​ത്ത​ല്‍​വ​രു​ത്താ​ന്‍ കേ​ര​ളം ആ​ലോ​ചി​ക്കു​ന്നു. കൂ​ടി​യ പി​ഴ​ത്തു​ക കു​റ​യ്ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളാ​ണ് തേ​ടു​ന്ന​ത്. ഗുജറാത്തിലെ സാഹചര്യം അടക്കം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിക്ക് ഗതാഗത മന്ത്രി നിർദ്ദേശം നല്‍കി. 16 ന് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്രത്തിന് കത്തയക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഓർഡിനൻസിൽ നിയമ വകുപ്പ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നീക്കം.

പി​ഴ​ത്തു​ക​യി​ല്‍ കു​റ​വ് വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മോട്ടോർ വാഹന നിയമ ഭേദഗതി ആറ് സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്.

സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തിൽ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Read more about:
RELATED POSTS
EDITORS PICK