മലയാളികൾക്ക് മലയാളത്തിൽ ഓണാശംസകൾ നേര്‍ന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

arya antony September 11, 2019

ദില്ലി: മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരുടെയും ഓണാശംസകൾ നേർന്നത്. 

മലയാളികളായ സഹോദരി സഹോദരൻമാര്‍ക്ക് ഓണാശംസകൾ എന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മലയാളത്തിലുള്ള ട്വീറ്റ്. വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷവും സമ്പൽ സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു. 

സമൂഹത്തിൽ സന്തോഷത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടേയും ചൈതന്യം നിറയ്ക്കാൻ ഓണാഘോഷ ങ്ങൾക്ക് കഴിയട്ടേയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Read more about:
RELATED POSTS
EDITORS PICK