രാത്രിയില്‍ വീടിന്റെ മതില്‍ ചാടി കടന്ന് പുലി, കെട്ടിയിട്ട നായയെ കടിച്ചു, വീഡിയോ

സ്വന്തം ലേഖകന്‍ September 16, 2019

സിസിടിവിയില്‍ കുരുങ്ങി പുലിയുടെ ദൃശ്യങ്ങള്‍. രാത്രിയില്‍ മതില്‍ ചാടി കടന്ന് പുലിയെത്തി. വീട്ടുമുറ്റത്താണ് പുലിയുടെ നടത്തം. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള തിര്‍ഥഹള്ളിയിലാണ് സംഭവം. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്.

പുലി മതില്‍ കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നീങ്ങുന്നതിന്റെയും നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. നായയെയും കൊണ്ട് മതിലു ചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നതും കാണാം. പുലി പ്രദേശത്തെ വനമേഖലയില്‍ തന്നെ ഉണ്ടാകാമെന്നാണ് നിഗമനം.

Tags:
Read more about:
EDITORS PICK