വില കുറഞ്ഞ വൈദ്യുത കാര്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

Pavithra Janardhanan September 16, 2019

വില കുറഞ്ഞ വൈദ്യുത കാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിൽ റെനോ .അഞ്ചു വര്‍ഷത്തിനകം ബാറ്ററിയില്‍ ഓടുന്ന പുതിയ കാര്‍ യൂറോപ്പില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ഏകദേശം 11,000 ഡോളറാവും കാറിന്റെ വില.

വില കുറഞ്ഞ ഈ വൈദ്യുത കാര്‍ വാടകയ്ക്കു നല്‍കാനുള്ള സാധ്യതയും കമ്പനിയുടെ പരിഗണനയിലുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തിയറി ബൊളൊര്‍ പറയുന്നു.

കമ്പനിയുടെ വൈദ്യുത ഹാച്ച്ബാക്കായ സോ യൂറോപ്യൻ വിപണികളിൽ കാര്യമായ ജനപ്രീതിയും നേടിയെടുത്തിട്ടുണ്ട്. ഈ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ വില കുറഞ്ഞ വൈദ്യുത കാർ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിനാണു റെനോ ഇപ്പോൾ തുടക്കം കുറിക്കുന്നത്.

വില്‍പ്പന പരിമിതമെങ്കിലും റെനോയുടെ വൈദ്യുത കാര്‍ വില്‍പ്പന ഇപ്പോള്‍ തന്നെ ആദായകരമായ നിലയിലാണെന്നു ബൊളൊര്‍ അവകാശപ്പെട്ടു. എങ്കിലും ഭാവിയിലെ വിപണന സാധ്യതകള്‍ പരിഗണിക്കുമ്പോൾ വൈദ്യുത വാഹന നിര്‍മാണത്തില്‍ ലാഭ സാധ്യതയേറെയാണെന്നും അദ്ദേഹം വിലയിരുത്തി. അതിനിടെ ചെറു ഹാച്ച്‌ബാക്കായ ‘ക്വിഡി’ന്റെ വൈദ്യുത പതിപ്പ് റെനോ ചൈനീസ് വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചു.

Read more about:
EDITORS PICK