എസ്.ബി.ഐയില്‍ 56 മെഡിക്കല്‍ ഓഫീസര്‍

Pavithra Janardhanan September 17, 2019

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളുണ്ട് (ജനറല്‍ 24, ഒ.ബി.സി. 14, ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 9, എസ്.ടി. 4). അപേക്ഷിക്കേണ്ട വിധം: https://bank.sbi/careers എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.

ഉദ്യോഗാര്‍ഥിയുടെ ബയോഡാറ്റ , ഐ.ഡി. പ്രൂഫ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, മുന്‍പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പി.ഡി.എഫ്. പകര്‍പ്പുകള്‍ അപേക്ഷയ്‌ക്കൊപ്പം വെക്കണം.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പറും പാസ് വേർഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷാഫോമിന്റെ പ്രിന്റ്‌ഔട്ടും എടുത്ത് സൂക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 19

.പ്രായം: 31.03.2019-ന് 35 വയസ്സില്‍ കൂടരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. ശമ്പളം: 31705-45905 രൂപ, മറ്റ് അലവന്‍സുകള്‍ പുറമേ.

Tags:
Read more about:
EDITORS PICK