എസ്തര്‍ നായികയാകുന്ന `ഓള്’ റിലീസ് തിയതിയായി

Sebastain September 17, 2019

ദൃശ്യത്തിലൂടെ മലയാള സിനിമയ്ക്ക് പ്രിയങ്കരിയായ എസ്തര്‍ ആദ്യമായി നായികയായി എത്തുന്ന ഓള് തിയേറ്ററുകളിലെത്തുന്നു. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തിന്റെ റിലീസ് ഈ മാസം 20നാണ്. കാദാംബരി ശിവായ, കനി കുസൃതി, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ഓള്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍െ തിരക്കഥ രചിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ് ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായിരുന്നു ഓള്. ചിത്രത്തിലെ മികച്ച ഛായാഗ്രഹണത്തിനുളള ദേശീയ പുരസ്‌കാരം അന്തരിച്ച എം ജെ രാധാകൃഷ്ണന് ലഭിച്ചിരുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. എം വി അനൂപാണ് ചിത്ം നിര്‍മ്മിക്കുന്നത്.


പ്രായപൂര്‍്ത്തിയാകും മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം.

Tags: ,
Read more about:
RELATED POSTS
EDITORS PICK