മകള്‍ ദുഃഖിതയാണെന്ന് പറഞ്ഞവര്‍ക്ക് മറുപടി, ബാലയ്‌ക്കൊപ്പം കളിച്ച് ചിരിച്ച് രസിക്കുന്ന അവന്തിക

Sruthi September 18, 2019

കഴിഞ്ഞ ഓണത്തിന് മകള്‍ക്കൊപ്പം ചിലവഴിച്ച ബാല ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, മകള്‍ അവന്തികയുടെ മുഖത്ത് ഒട്ടും സന്തോഷം കണ്ടില്ല. അച്ഛന്‍ ബാലയ്‌ക്കൊപ്പം ദുഃഖിതയായ അവന്തികയെയാണ് മലയാളികള്‍ കണ്ടത്. ഇത്തരം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു.

എന്നാല്‍, പ്രേക്ഷകരുടെ സംശയത്തിനും വിമര്‍ശനത്തിനും മറുപടിയുമായി ബാലയെത്തി. ബാലയ്്‌ക്കൊപ്പം മകള്‍ അവന്തിക സന്തോഷിച്ച് കളിച്ച് രസിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, അത് അവന്തിക കുറച്ച് കൂടി കുഞ്ഞായപ്പോള്‍ ഉള്ളതാണ്. ഒപ്പം അമൃതയുമുണ്ട്.

യഥാര്‍ഥ സത്യം ഇതാ. ഈ വിഡിയോ ഇന്നേ വരെ ഞാന്‍ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകള്‍ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാന്‍ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്, അവള്‍ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

Tags: ,
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT