കറുപ്പിൽ തിളങ്ങി താരങ്ങൾ, വിഘ്നേശ് ശിവന്റെ പിറന്നാൾ ആഘോഷമാക്കി നയൻതാര

Pavithra Janardhanan September 18, 2019

കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവന്റെ 34-ാം പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

വിക്കി എന്നെഴുതിയ, സ്വർണ നിറമുള്ള കേക്ക് ആയിരുന്നു പാർട്ടിക്കു വേണ്ടി ഒരുക്കിയത്. പാര്‍ട്ടി നടന്ന വേദിചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ബ്ലാക്ക് നിറമായിരുന്നു ഡ്രസ്സ് കോഡ് ആയി തിരഞ്ഞെടുത്തത്. വിഘ്നേശ് കറുപ്പ് നിറമുള്ള ഷര്‍ട്ടും പാന്റും ധരിച്ചപ്പോള്‍ കറുത്ത സാരി ഉടുത്താണ് നയന്‍സ് എത്തിയത്.

വിഘ്നേശ് പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ താരം പങ്കുവെച്ചു. അടുത്ത സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.

അരവിന്ദ് സ്വാമി, അറ്റ്ലി, സംഗീത സംവിധായകൻ അനിരുദ്ധ്, കല്യാണി പ്രിയദർശൻ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികൺ’. കാമുകൻ വിഘ്നേശ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാതാവ്. വിഘ്നേശിന്റെ പ്രൊഡക്‌ഷൻ കമ്പനിയായ റൗഡി പിക്‌ചേഴ്സ് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്.

മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകൻ. നാലു വർഷത്തോളമായി നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്. 2020ൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read more about:
EDITORS PICK